കുവൈത്തിലെ സംശയാസ്പദമായ അപ്പാർട്ടുമെന്റുകളിൽ പരിശോധനകൾക്ക് നിർദേശം

  • 08/06/2022

കുവൈത്ത് സിറ്റി: സംശയാസ്പദമായ അപ്പാർട്ടുമെന്റുകളും മറ്റും അടുത്തയിടെയായി പരിശോധനകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നുണ്ടെന്ന് സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി. എല്ലാ പ്രദേശങ്ങളിലും അധാർമിക പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിന് വേണ്ടിയാണ് പരിശോധനകൾ കടുപ്പിച്ചത്. അനാശാസ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന സ്ത്രീകൾക്കെതിരെ നടപടികൾ സ്വീകരിക്കാൻ പബ്ലിക്ക് മൊറാലിറ്റി ഇൻവെസ്റ്റി​ഗേഷൻസ് ഊന്നൽ നൽകണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. 

പബ്ലിക് പ്രോസിക്യൂഷനുമായി ആശയവിനിമയം നടത്തി ഇത്തരം അധാർമിക പ്രവർത്തനങ്ങൾ നടക്കുന്ന അപ്പാർട്ടുമെന്റുകൾ റെയ്ഡ് ചെയ്യുകയും അവയുടെ ചുമതലയുള്ളവരെയും തൊഴിലാളികളെയും പിടികൂടാനുമാണ് നിർദേശം. അതേസമയം, താമസ കാലാവധി കഴിഞ്ഞതിനും പൊതു ധാർമികതയ്ക്ക് വിരുദ്ധമായ പ്രവൃത്തികളിൽ ഏർപ്പെട്ടതിനും ഉത്തേജക മരുന്നുകളും ലൈംഗികോപകരണങ്ങളും വിറ്റതിനും 64 സ്ത്രീകളെയും രണ്ട് പുരുഷന്മാരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Related News