കുവൈത്തിലുണ്ടായ ഭൂകമ്പത്തിന് തങ്ങളല്ല ഉത്തരവാദികളെന്ന് കുവൈറ്റ് പെട്രോളിയം

  • 08/06/2022

കുവൈത്ത് സിറ്റി: രാജ്യത്ത് കഴിഞ്ഞ ശനിയാഴ്ചയുണ്ടായ ഭൂകമ്പത്തിന് തങ്ങളല്ല ഉത്തരവാദികളെന്ന് കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ. ജൂൺ അഞ്ചിനാണ് രാജ്യത്തെ നടുക്കിയ ഭൂകമ്പമുണ്ടായത്. രാജ്യത്തെ ബാധിച്ച ഭൂകമ്പത്തിന് എത്രത്തോളം ഡ്രില്ലിംഗും ക്രൂഡ് ഓയിൽ ഉൽപാദന പ്രവർത്തനങ്ങളും കാരണമായെന്ന് എണ്ണ മേഖലയുടെ പ്രതിനിധികളോട് കമ്മിറ്റി അന്വേഷിച്ചതായി ബജറ്റ് ആന്റ് ഫൈനൽ അക്കൗണ്ട് കമ്മിറ്റി തലവൻ എംപി അദ്‌നാൻ അബ്ദുൾ സമദ് സ്ഥിരീകരിച്ചു. 

എന്നാൽ, സംഭവിച്ചതിന്റെ ഉത്തരവാദിത്തം കോർപ്പറേഷൻ നിഷേധിച്ചു. രാജ്യത്തെ ഏറ്റവും ആഴത്തിലുള്ള ഡ്രില്ലിംഗ് പ്രവർത്തനങ്ങൾ രണ്ട് കിലോമീറ്ററിൽ കവിയുന്നില്ലെന്നും ഈ ആഴം ഭൂകമ്പത്തിന് കാരണമാകില്ലെന്നും കോർപ്പറേഷൻ വ്യക്തമാക്കി. ഹൈഡ്രോളിക് ഡ്രില്ലിംഗ് രീതി ഉപയോ​ഗിക്കുന്നില്ലെന്നും കോർപ്പറേഷൻ അറിയിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News