24 മണിക്കൂറിനിടെ കുവൈത്തിൽ റിപ്പോർട്ട് ചെയ്തത് 2,400 ട്രാഫിക്ക് നിയമലംഘനങ്ങൾ

  • 08/06/2022

കുവൈത്ത് സിറ്റി: രാജ്യത്തെ വിവിധ ​ഗവർണറേറ്റുകളിലായി ന‌ടന്ന പരിശോധന ക്യാമ്പയിനുകളിൽ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 2,400 ട്രാഫിക്ക് നിയമലംഘനങ്ങൾ. സുരക്ഷിതമല്ലാത്ത വാഹനം നിരത്തിലിറക്കിയത് മുതൽ ഡ്രൈവിം​ഗ്, വാഹന ലൈസൻസിന്റെ കാലാവധി കഴിഞ്ഞ നിയമലംഘനങ്ങൾ വരെ പരിശോധനയിൽ പിടിക്കപ്പെട്ടു. നിയമം ലംഘിച്ച് നിരത്തിലിറക്കിയ വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ഇവ തലസ്ഥാത്തെ ട്രാഫിക്ക് വിഭാ​ഗത്തിലെ  സാങ്കേതിക പരിശോധനാ വകുപ്പിൽ പരിശോധനയ്ക്കായി ഹാരജാക്കും. 

തുടർന്ന് നിയമലംഘനങ്ങൾക്ക് നടപ‌ടി സ്വീകരിക്കുമെന്ന് സാങ്കേതിക പരിശോധനാ വിഭാഗം ഡയറക്ടർ, കേണൽ മിഷാൽ അൽ സുവൈജി പറഞ്ഞു. നിയമ ലംഘകന് തന്റെ വാഹനം യോഗ്യതയുള്ള കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കാതെ  മറ്റ് കാര്യങ്ങൾ ചെയ്യാനാകില്ല. രാജ്യത്തിന്റെ എല്ലാ ഗവർണറേറ്റുകളിലെയും പ്രദേശങ്ങളിൽ ഉടനീളം തുടർച്ചയായ ട്രാഫിക് ക്യാമ്പയിനുകൾ വഴി നിയമലംഘനങ്ങൾ തടയുമെന്ന് സുവൈജി വ്യക്തമാക്കി. ഇത്തരത്തിലുള്ള ലംഘനത്തിന് പിടിക്കപ്പെടുന്ന ഒരാൾക്ക് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ ഒരു ഇടപാടും പൂർത്തിയാക്കാൻ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു.

Related News