കുവൈത്ത് സിറ്റിയിലെ ഇന്ത്യൻ എംബസി ഔട്ട്സോഴ്സിം​ഗ് സെന്റർ 24 മണിക്കൂറും പ്രവർത്തിക്കും

  • 09/06/2022

കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റിയിലെ ഇന്ത്യൻ എംബസി ഔട്ട്‌സോഴ്‌സിംഗ് സെന്റർ ആഴ്ചയിൽ 24 മണിക്കൂറും ഏഴ് ദിവസവും പ്രവർത്തിക്കുമെന്ന് അറിയിപ്പ്. ജിലീബ്, ഫഹാഹീൽ ഏരിയകളിലെ മറ്റ് രണ്ട് ഔട്ട്‌സോഴ്‌സിംഗ് സെന്ററുകൾ അടച്ച സാഹചര്യത്തിലാണ് പുതിയ സംവിധാനം ഒരുക്കുന്നത്. 

കുവൈത്ത് സിറ്റിയിലെ അലി അൽ സലേം സ്ട്രീറ്റിലുള്ള (സൂഖ് കബീറിന് അടുത്ത്) ജഹ്റ ടവറിൽ പ്രവർത്തിക്കുന്ന  ഔട്ട്സോഴ്സിം​ഗ് സെന്ററാണ് 24 മണിക്കൂറും പ്രവർത്തിച്ച് തുടങ്ങിയത്.  ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അപേക്ഷകൾ സ്വീകരിക്കുന്ന ഏക കേന്ദ്രമായി ഇത് പ്രവർത്തിക്കുമെന്നും എംബസി അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News