പഴയ കാറുകൾ നിരത്തുകളിൽ അനുവദിക്കില്ലെന്ന് കുവൈറ്റ് ട്രാഫിക് ഡിപ്പാർട്മെന്റ്

  • 09/06/2022

കുവൈത്ത് സിറ്റി: ഖൈത്താൻ പ്രദേശത്ത് കടുത്ത പരിശോധന നടത്തി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ സാങ്കേതിക പരിശോധനാ വിഭാഗം. കേണൽ മിഷാൽ അൽ സുവൈജിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. നിരവധി നിയമലംഘകരെയാണ് പരിശോധനയിൽ പിടികൂടാനായത്. ഡ്രൈവിം​ഗ് ലൈൻസിന്റെ കാലാവധി കഴിഞ്ഞവരാണ് അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഏറെയും. കൂടാതെ, റോഡുകളിൽ ഇറക്കുന്നതിന് അനുയോജ്യമല്ലാത്ത സ്ഥിതിയിലുള്ള വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.

നിയമലംഘകരെ തുടച്ച് നീക്കാൻ ഇത്തരം ക്യാമ്പയിനുകൾ എല്ലാ ​ഗവർണറേറ്റുകളിലും തുടരുമെന്ന് അൽ സുവൈജി വ്യക്തമാക്കി. പൗരന്മാരിലും താമസക്കാരിലും ട്രാഫിക് അവബോധം വളർത്തുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ക്യാമ്പയിൻ നടത്തുന്നത്. പ്രത്യേകിച്ച് വേനൽക്കാലത്തിന്റെ വരവോടെ, ടയറുകൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ അല്ലെങ്കിൽ റോഡിലൂടെ സഞ്ചരിക്കുന്ന വാഹനത്തിന്റെ കാര്യക്ഷമതക്കുറവ് കാരണവും അപകടങ്ങൾ പതിവായി സംഭവിക്കുന്നുണ്ട്. റോഡുകളിൽ ഇറക്കുന്നതിന് അനുയോജ്യമല്ലാത്ത സ്ഥിതിയിലുള്ള വാഹനങ്ങൾ ഒരുകാരണവശാലും അനുവദിക്കില്ലെന്നും അൽ സുവൈജി കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News