വീണ്ടും എൻട്രി, എക്സിറ്റ് സംവിധാനത്തിന് തകരാർ; കുവൈറ്റ് വിമാനത്താവള പ്രവർത്തനം പ്രതിസന്ധിയിലായി

  • 09/06/2022

കുവൈത്ത് സിറ്റി: പത്ത് ദിവസത്തിനിടെ രണ്ടാമത്തെ വട്ടവും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എൻട്രി, എക്സിറ്റ് സംവിധാനം തകരാറിലായതിനെ തുടർന്ന് യാത്രക്കാർ നേരിട്ടത് ​ഗുരുതര പ്രതിസന്ധി. ഓട്ടോമാറ്റിക് സംവിധാനത്തിന്റെ തകരാർ കാരണം വിമാനത്താവളത്തിൽ യാത്രക്കാരുടെ തിരക്കിന് കാരണമായി. യാത്രക്കാരുടെ തിക്കും തിരക്കും തടയാൻ എയർപോർട്ട് പാസ്‌പോർട്ട് വകുപ്പ് ജീവനക്കാർക്ക് അറൈവൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മാനുവൽ സംവിധാനം ഉപയോഗിക്കേണ്ടി വന്നുവെന്ന് വൃത്തങ്ങൾ പറഞ്ഞു. ഒന്നരമണിക്കൂറോളമാണ് തടസ്സം  നേരിട്ടത്.

സുപ്രധാന വിമാനത്താവളത്തിലെ ഗതാഗതത്തെ തടസ്സപ്പെടുത്തുന്ന സാങ്കേതിക തകരാറുകൾ ആവർത്തിക്കാതിരിക്കാൻ എയർപോർട്ട് സുരക്ഷയുമായി ഏകോപിപ്പിച്ച് സിവിൽ ഏവിയേഷന്റെ ജനറൽ അഡ്മിനിസ്ട്രേഷൻ നിരവധി നടപടികൾ കൈക്കൊള്ളുകയാണെന്നും വൃത്തങ്ങൾ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News