ജഹ്റ ആശുപത്രിയിലുള്ളത് കുടുംബം ഉപേക്ഷിച്ച 150ഓളം രോ​ഗികൾ; ചർച്ച ചെയ്യാൻ യോ​ഗം

  • 09/06/2022

കുവൈത്ത് സിറ്റി: ഓൾഡ് ജഹ്‌റ ആശുപത്രിയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളും പ്രതിസന്ധികളും ചർച്ച ചെയ്യുന്നതിനായി ഉടൻ യോ​ഗം ചേരും. പ്രത്യേകിച്ച് മെഡിക്കൽ, നഴ്‌സിംഗ്, അഡ്മിനിസ്ട്രേറ്റീവ്, ഫാർമസി തുടങ്ങിയ വിഭാ​ഗങ്ങളിലെ സ്റ്റാഫുകളുടെ വിഷയം ഉൾപ്പെടെ ചർച്ച ചെയ്യാനാണ് ആരോ​ഗ്യ വിഭാ​ഗം അധികൃതർ കൂടിക്കാഴ്ച നടത്തുന്നത്. കൂടാതെ, പഴയ ജഹ്റ ആശുപത്രിയിൽ ദീർഘനാളായി കഴിയുന്ന 150 ഓളം രോഗികളുടെ കാര്യം വലിയ പ്രാധാന്യത്തോടെ ചർച്ച ചെയ്യുമെന്ന് വൃത്തങ്ങൾ പറഞ്ഞു. 

അൽ അദാൻ, മുബാറക് അൽ കബീർ ആശുപത്രികളിൽ നിന്നും അൽ ജഹ്‌റ ആശുപത്രിയിൽ നിന്നുമാണ് ഇവരെ മാറ്റിയത്. ഇവരുടെ ചികിത്സ ഘട്ടങ്ങൾ ഇതിനകം പൂർത്തിയായിട്ടുള്ളതാണ്. ഇപ്പോൾ അവരുടെ കുടുംബം അവരെ ഉപേക്ഷിച്ചതതോടെ സ്വന്തം ഇഷ്ടപ്രകാരം ആശുപത്രിയിൽ കഴിയുകയാണ്. ദീർഘനാളായി ആശുപത്രിയിൽ തുടരുന്ന രോ​ഗികളുടെ എണ്ണം അടുത്ത കാലത്തായി മിക്ക ആശുപത്രികളിലും മെഡിക്കൽ, നഴ്‌സിംഗ് സ്റ്റാഫുകൾ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ ഒന്നാണെന്നും വൃത്തങ്ങൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News