മദ്യവുമായി യാച്ച് പിടിച്ചെടുത്ത സംഭവം; കുവൈത്തി പൗരന് ജാമ്യം

  • 09/06/2022

കുവൈത്ത് സിറ്റി: രാജ്യത്തേക്ക് യാച്ചിൽ മദ്യം കടത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ കുവൈത്തിക്ക് ജാമ്യം ലഭിച്ചു. എന്നാൽ, ഒപ്പം പിടിയിലായ യാച്ച് ക്യാപ്റ്റനായ ഫിലിപ്പിനോ പൗരന്റെ കസ്റ്റ‍ഡി 14 ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. 500 കുവൈത്തി ദിനാറിന്റെ കെട്ടിവെച്ചുള്ള ജാമ്യമാണ് കുവൈത്തി പൗരന് അനുവദിച്ചിട്ടുള്ളത്. 

യാച്ചിൽ വൻതോതിൽ മദ്യം കടത്തിയെന്നാണ് പ്രതികൾക്കെതിരെയുള്ള കുറ്റം. കുവൈത്ത് ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസിലെ ഉദ്യോഗസ്ഥർ മറ്റൊരു ഗൾഫ് രാജ്യത്തുനിന്നും വന്ന യാച്ച് പിടിച്ചെടുക്കുകയായിരുന്നുവെന്ന് കേസ് ഫയലിൽ വ്യക്തമാക്കുന്നു. ഉം അൽ മറാഡിം കസ്റ്റംസ് സെന്ററിലെ  ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 700 കുപ്പി മദ്യമാണ് യാച്ചിൽ നിന്ന് കണ്ടെത്തിയത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News