കുവൈത്തിലെ തൊഴിൽ പെർമിറ്റ് അനുവദിക്കുന്ന വ്യവസ്ഥകളിൽ ഭേദ​ഗതി; നിർണായക ചർച്ചകൾ നടന്നതായി റിപ്പോർട്ട്

  • 09/06/2022

കുവൈത്ത് സിറ്റി: 2022-2023ലെ ലേബർ അഫയേഴ്‌സിനായുള്ള സുപ്രീം കൺസൾട്ടേറ്റീവ് കമ്മിറ്റിയുടെ ആദ്യ യോഗം ചേർന്നു. നീതിന്യായ മന്ത്രിയുടെയും ഇന്റഗ്രിറ്റി പ്രൊമോഷൻ മന്ത്രിയുടെയും തീരുമാനമനുസരിച്ച് പുനഃസംഘടിപ്പിച്ചതിന് ശേഷം ആദ്യമായാണ് സമിതി യോ​ഗം ചേരുന്നത്. പിഎഎം കമ്മിറ്റി അംഗങ്ങൾ, ആഭ്യന്തര മന്ത്രാലയം, വാണിജ്യ വ്യവസായ മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി, കുവൈത്ത് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി, ജനറൽ ഫെഡറേഷൻ ഓഫ് കുവൈത്ത് വർക്കേഴ്സ് എന്നിവരുടെ സാന്നിധ്യത്തിൽ മാൻപവർ അതോറിറ്റി ആസ്ഥാനത്താണ് യോ​ഗം ചേർന്നത്.
മാൻപവർ അതോറിറ്റി ആക്ടിം​ഗ് ഡയറക്ടർ ജനറൽ സുൽത്താൻ അൽ ഷാലാനി അധ്യക്ഷനായി. കുവൈത്ത് തൊഴിൽ വിപണിയുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങളും 2022 ലെ 156-ാം പ്രമേയത്തിന് അനുസൃതമായി തൊഴിൽ പെർമിറ്റ് അനുവദിക്കുന്നതിനുള്ള നിയമങ്ങളുടെയും നടപടിക്രമങ്ങളുടെയും ലിസ്റ്റിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്നതിനായി മാൻപവർ അതോറിറ്റിയിലെഎംപ്ലോയ്‌മെന്റ് അഫയേഴ്‌സ് സെക്ടർ സമർപ്പിച്ച നിർദ്ദേശങ്ങളും കമ്മിറ്റി ചർച്ച ചെയ്തു. കൂടാതെ, കുവൈത്ത് തൊഴിൽ വിപണിയിൽ വിതരണവും ഡിമാൻഡും തമ്മിൽ സന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതിനുള്ള സംവിധാനങ്ങൾ ചർച്ച ചെയ്യുന്നതുമായി ബന്ധപ്പെട്ടും  തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് നിയന്ത്രിക്കുന്നതിനും ആവശ്യമായ കാര്യങ്ങളും യോ​ഗത്തിൽ ചർച്ചയായിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News