കുവൈത്തിലെ സലൂണുകളിൽ പരിശോധന; നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി

  • 10/06/2022

കുവൈത്ത് സിറ്റി: അൽ റാഖി മേഖലയിലെ വനിതാ സലൂണുകളിലും സ്ഥാപനങ്ങളിലും പരിശോധന. ഫർവാനിയ ഗവർണറേറ്റിലെ മുനിസിപ്പൽ സേവനങ്ങളുടെ ഓഡിറ്റ് ആൻഡ് ഫോളോ-അപ്പ് വകുപ്പിലെ വനിതാ സൂപ്പർവൈസറി ടീമാണ് പരിശോധനകൾ നടത്തിയതെന്ന് കുവൈത്ത് മുനിസിപ്പാലിറ്റിയിലെ പബ്ലിക് റിലേഷൻസ് വിഭാഗം അറിയിച്ചു. മുനിസിപ്പാലിറ്റി വ്യവസ്ഥ ചെയ്തിട്ടുള്ള ആരോഗ്യ ആവശ്യകതകളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയായിരുന്നു പരിശോധന.

വനിതാ സലൂണുകളിലും സ്ഥാപനങ്ങളിലും നടന്ന പരിശോധനകളിൽ 10 നിയമലംഘനങ്ങൾ കണ്ടെത്തിയതായി ഗവർണറേറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ മുനിസിപ്പൽ സേവനങ്ങളുടെ ഓഡിറ്റ് ആൻഡ് ഫോളോ-അപ്പ് വകുപ്പിന്റെ ഡയറക്ടർ ഡോ. നാസർ അൽ റഷീദി പറഞ്ഞു. ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഒമ്പത് മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു. എല്ലാ സ്റ്റോറുകളിലേക്കും അഡ്മിനിസ്ട്രേഷനിലെ സൂപ്പർവൈസറി ടീമിന്റെ പരിശോധനകൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News