കുവൈറ്റ് വിമാനത്താവളത്തിലെ ഓട്ടോമാറ്റിക് സംവിധാനങ്ങൾക്ക് സ്ഥിരം തകരാർ; ചോദ്യങ്ങൾ ഉയരുന്നു

  • 10/06/2022

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓട്ടോമാറ്റിക്ക് സംവിധാനങ്ങൾക്ക് സ്ഥിരം തകരാർ സംഭവിക്കുന്നത് നിരവധി ചോദ്യങ്ങൾ ഉയർത്തുന്നു. ഈ വിഷയം എപ്പോഴാണ് പരിഹരിക്കപ്പെടുകയെന്നും ആര് ഇതിനെല്ലാം ഉത്തരവാദിത്വം പറയുമെന്നുമുള്ളതാണ് പ്രധാന ചോദ്യങ്ങൾ. അടുത്ത ദിവസങ്ങളിൽ തന്നെ രണ്ട് വട്ടം വിമാനത്താവളത്തിലെ എൻട്രി, എക്സിറ്റ് സംവിധാനത്തിന് തകരാർ വന്നതോടെയാണ് ഇത്തരം ചോദ്യങ്ങൾ ഉയർന്നിട്ടുള്ളത്. 

വിമാനത്താവളത്തിൽ വന്ന ​ഗുരുതര തകരാർ മൂലം വലിയ തിരക്കാണ് അനുഭവപ്പെട്ടത്. നെറ്റ്‌വർക്കുകളും സിസ്റ്റങ്ങളും സംരക്ഷിക്കുന്നതിനും വിവരങ്ങളുടെയും ഡാറ്റയുടെയും രഹസ്യസ്വഭാവം നിലനിർത്തുന്നതിനും മോഷ്ടിക്കപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്യാതെ സൂക്ഷിക്കുന്നതിനും മതിയായ നടപടികൾ കൈക്കൊള്ളേണ്ടതിന്റെ ആവശ്യകത ഈ വിഷയത്തിൽ വൃത്തങ്ങൾ ഊന്നിപ്പറയുന്നത്. ആഴ്ചയിൽ രണ്ടുതവണ ഓട്ടോമേറ്റഡ് സംവിധാനം തകരാറിലായതാണ് ചോദ്യങ്ങൾ ഉയർത്തുന്നത്. സാങ്കേതിക കാരണങ്ങളാണോ അതോ ഹാക്കർമാരുടേത് അടക്കമുള്ള ബാഹ്യ ഇടപെടലുകൾ ഉണ്ടാകുന്നുണ്ടോ എന്നതടക്കമുള്ള ചോദ്യങ്ങൾ ഉയർന്ന് കഴിഞ്ഞിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News