ഷാമിയ ബ്രാഞ്ചിൽ സേവന ഇടപാടുകൾ സ്വീകരിക്കുന്നത് താല്‍ക്കാലികമായി നിർത്തിവെച്ചു.

  • 10/06/2022

കുവൈത്ത് സിറ്റി :ആഭ്യന്തര മന്ത്രാലയത്തിലെ കീഴിലെ ഷാമിയ ബ്രാഞ്ചിൽ സേവന ഇടപാടുകൾ സ്വീകരിക്കുന്നത് താല്‍ക്കാലികമായി നിർത്തിവച്ചതായി അധികൃതര്‍ അറിയിച്ചു. അടുത്ത നാല് മാസങ്ങളില്‍ ഷാമിയ കേന്ദ്രത്തില്‍ നിന്നും സ്വദേശി പാസ്‌പോർട്ടും അനുബന്ധ സേവനങ്ങളും നല്‍കുമെന്ന്  ആഭ്യന്തര മന്ത്രാലയം അറിയിച്ചു.അടുത്ത മാസങ്ങളില്‍ പാസ്‌പോർട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഏറെ അപേക്ഷകള്‍ വരുമെന്നാണ് കരുതപ്പെടുന്നത്. അതിനിടെ താമസരേഖ ഇടപാടുകൾ നടത്തുന്നവര്‍ക്കായി ക്യാപിറ്റൽ ഗവർണറേറ്റിലെ യാർമൂക്ക്, റൗദ സേവന കേന്ദ്രങ്ങൾ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

Related News