മദ്യ ഫാക്ടറികളിൽ റെയ്ഡ്; കുവൈത്തിൽ 328 പ്രവാസികൾ അറസ്റ്റിൽ

  • 11/06/2022

കുവൈത്ത് സിറ്റി: പ്രാദേശികമായി മദ്യം നിർമ്മിക്കുന്ന ഫാക്ടറികൾ റെയ്ഡ് നടത്തി അധികൃതർ. പൊതുസുരക്ഷാ വിഭാ​ഗം നടത്തിയ പരിശോധനയിൽ 328 പ്രവാസികളായ നിയമലംഘകർ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അൽ അഹമ്മദി ഗവർണറേറ്റിന്റെ സുരക്ഷാ സേന അൽ വാഫ്ര, മിന അബ്ദുള്ള പ്രദേശങ്ങളിൽ നടത്തിയ പരിശോധന ക്യാമ്പയിനുകളിൽ  വിവിധ നിയമ ലംഘനങ്ങൾക്കായി 162 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 

അൽ ഫർവാനിയ ഗവർണറേറ്റിൽ റെസിഡൻസി കാലാവധി അവസാനിച്ച 109 പേർ ഉൾപ്പെടെ 166 പേരെയും മയക്കുമരുന്ന് കൈവശം വച്ചതിനും മറ്റ് നിയമലംഘനങ്ങൾക്കുമായി മൂന്ന് പേരും പിടിയിലായി. ആഭ്യന്തര മന്ത്രി ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ സബാഹിന്റെ പ്രത്യേക നിർദേശപ്രകാരം രാജ്യവ്യാപകമായ പരിശോധനകളാണ് അധികൃതർ നടത്തിയത്. പൗരന്മാർക്കും പ്രവാസികൾക്കും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി നിയമലംഘകരെ അറസ്റ്റ് ചെയ്യുക എന്ന ലക്ഷ്യത്തോടെ രാജ്യവ്യാപകമായി ട്രാഫിക്ക്, സുരക്ഷാ ക്യാമ്പയിനുകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News