ഫ്രൈഡേ മാർക്കറ്റിൽ പരിശോധന;കുവൈത്തിൽ നിരവധി നിയമലംഘകർ അറസ്റ്റിൽ

  • 11/06/2022

കുവൈത്ത് സിറ്റി: അൽ റായ്  പ്രദേശത്തെ ഫ്രൈഡേ മാർക്കറ്റിൽ നിയമലംഘകരായ പ്രവാസികളെ പിടികൂടുന്നതിനായി പരിശോധന ക്യാമ്പയിനുമായി അധികൃതർ. മാർക്കറ്റിൽ എത്തുന്നവരെയും വ്യാപാരികളുടെയും മറ്റും എല്ലാ രേഖകളും പരിശോധിക്കുന്നുണ്ട്. പൊതുസുരക്ഷാ വിഭാ​ഗം അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫരാജ് അൽ സൗബി യുടെ സാന്നിധ്യത്തിൽ ഫർവാനിയ സെക്യരൂട്ടി ഡയറക്ടർ ബ്രി​ഗേഡിയർ അബ്‍ദുള്ള സഫായുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്. 

റെസിഡൻസി നിയമം ലംഘിച്ച നിരവധി പേരെയും ഒളിച്ചോടിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളവരെയും അറസ്റ്റ് ചെയ്തു. ഇവരെ നാടുകടത്താനുള്ള നടപടിക്രമങ്ങൾക്കായി മാറ്റി. സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യം അനിവാര്യമാണെന്ന ആഭ്യന്തര മന്ത്രിയുടെയും മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറിയുടെയും നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കർശന സുരക്ഷാ ക്യാമ്പയിനുകൾ അധികൃതർ തുടരുന്നത് 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News