കാർ വിൽക്കാനെത്തുന്നവരെ മികച്ച വില വാ​ഗ്ദാനം ചെയ്ത് ആകർഷിക്കും; കുവൈത്തിലെ ഷോറൂമുകൾക്ക് മുന്നിൽ സംഘം സജീവം

  • 11/06/2022

കുവൈത്ത് സിറ്റി: കാർ വിൽക്കാൻ ഷോറൂമുകളിലേക്ക് പോകുന്നവരെ മികച്ച വില വാ​ഗ്ദാനം ചെയ്ത് വാ​ഗ്ദാനം ചെയ്ത് ആകർഷിക്കുന്ന സംഘം സജീവം. കാർ ഷോറൂമുകൾക്ക് മുന്നിലാണ് ഈ സംഘം നിലയുറപ്പിക്കുക. തുടർന്ന് ഇവിടങ്ങളിലേക്ക് എത്തുന്നവരെ മികച്ച വില വാ​ഗ്ദാനം ചെയ്ത് ആകർഷിക്കും. ജോലിയില്ലാത്തതിനാൽ അവരുടേയും കുടുംബത്തിന്റെയും ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാത്തത് കൊണ്ട് ഇത്തരമൊരു പ്രവർത്തനത്തിലേക്ക് ഇക്കൂട്ടർ നീങ്ങുന്നത്. 

തന്റെ കാർ വിൽക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താവ് എപ്പോഴും ഡീലർഷിപ്പിലേക്കാണ് പോവുക. എന്നാൽ ചില ഏജൻസികൾ വില കുറയ്ക്കുന്നത് കണ്ടെത്തുമ്പോൾ  ഉപഭോക്താവിന് ഞെട്ടലുണ്ടാകും. ഉപഭോക്താക്കൾ ഏജൻസിയിൽ പ്രവേശിക്കുന്നതിന് മുമ്പാണ് തങ്ങൾ ഇടപെടുക എന്ന് ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ പറയുന്നു. 

ഏജൻസി നിർദ്ദേശിച്ചതിനേക്കാൾ മികച്ച വിലയ്ക്ക് വിൽക്കാൻ തങ്ങൾ സഹായിക്കും. അവർ പിന്നീട് ഏജൻസിയിൽ പോയാലും മികച്ച വില തങ്ങൾ പറഞ്ഞതായതിനാൽ തിരികെ വരികയും ചെയ്യുമെന്നും ഇവർ പറഞ്ഞു. അതേസമയം, ഇത്തരം പ്രവർത്തനത്തിലും പലവിധ തട്ടിപ്പുകൾ നടക്കുന്നുണ്ട്. അവരിൽ ചിലർ ഉപഭോക്താവിനെ വഞ്ചിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News