കുവൈത്തിലെ 32 % കൊവി‍‍ഡ് കേസുകളും കൈകാര്യം ചെയ്തത് അഹമ്മദി ഹെൽത്ത് ഗവര്ണറേറ്റ്

  • 11/06/2022

കുവൈത്ത് സിറ്റി: രാജ്യത്തുണ്ടായതിൽ  32 ശതമാനം കൊവി‍‍ഡ് കേസുകളും കൈകാര്യം ചെയ്തത് അൽ അഹമ്മദി ഹെൽത്ത് ഗവര്ണറേറ്റ്  ആണെന്ന് ഡയറക്ടർ ഡോ. അഹമ്മദ് അൽ ഷാറ്റി. അതായത്, കുവൈത്തിൽ ആകെ റിപ്പോർട്ട് ചെയ്തതിൽ ഏകദേശം 200,000ത്തോളം കേസുകൾ ആരോ​ഗ്യ ഗവര്ണറേറ്റിനു  കൈകാര്യം ചെയ്യാനായി. അഹമ്മദി ഹെൽത്ത് അതോറിറ്റിയിലെ നിരവധി പൊതുജനാരോഗ്യ ഉദ്യോഗസ്ഥരുമായി നടത്തിയ ഒരു ചർച്ചയുടെ ഭാ​ഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏകദേശം 289,000 സമ്പർക്ക കേസുകൾക്കുള്ള മുൻകരുതൽ നടപടികളാണ് സ്വീകരിക്കാനായത്. കൂടാതെ, അൽ-അദാൻ ആശുപത്രിയിലെ മരണനിരക്ക് 0.2 ആയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മഹാമാരിയുടെ സമയത്തും അതിനുശേഷവും അഹമ്മദി ഹെൽത്ത് ഗവര്ണറേറ്റ്  പൊതുജനാരോഗ്യ വിഭാ​ഗത്തിലെ ഹീറോകൾ വഹിച്ച പങ്കിന്റെ പ്രാധാന്യത്തെ കുറിച്ചും അൽ ഷാറ്റി ഊന്നിപ്പറഞ്ഞു. കൊവി‍ഡിന് ശേഷവും കുരങ്ങുപനിയും പനിയും ഉൾപ്പെടെ ചുറ്റുമുള്ള പകർച്ചവ്യാധികളെ ആരോ​ഗ്യ വിഭാ​ഗം നേരിട്ട് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News