കഴിഞ്ഞ വർഷം കുവൈത്ത് പുകവലിക്കായി ചെലവഴിച്ചത് 62 മില്യൺ ദിനാർ

  • 11/06/2022

കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം കുവൈത്തിലെ പൗരന്മാരും താമസക്കാരും ചേർന്ന് പുകവലിക്കായി ചെലവഴിച്ചത് 62 മില്യൺ ദിനാർ എന്ന് കണക്കുകൾ. സിഗരറ്റ്, പുകയില, അതിന്റെ ഡെറിവേറ്റീവുകൾ എന്നിവ വാങ്ങുന്നതിന് വേണ്ടിയാണ് ഇത്രയധികം തുക ചെലവഴിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം കുവൈത്തിന്റെ പുകയിലയുടെയും അതിന്റെ ഉൽപന്നങ്ങളുടെയും ഇറക്കുമതി സംബന്ധിച്ച കണക്കുകളും പുറത്ത് വന്നിട്ടുണ്ട്. 

ഇതുപ്രകാരം വർഷത്തിലെ അവസാന മൂന്ന് മാസങ്ങളിൽ മാത്രം 18 മില്യൺ വിലമതിക്കുന്ന പുകയില ഉത്പന്നങ്ങൾ കുവൈത്ത് ഇറക്കുമതി ചെയ്തു. മൂന്നാം പാദത്തിൽ 17 മില്യൺ മൂല്യം വരുന്ന ഇറക്കുമതിയാണ് ഉള്ളത്. വർഷത്തിന്റെ രണ്ടാം പാദത്തിൽ 15.1 മില്യൺ ദിനാർ, ആദ്യ പാദത്തിൽ 11.77 മില്യൺ ദിനാർ എന്നീ മൂല്യങ്ങൾക്കും കുവൈത്ത് പുകയില ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News