കോസ്റ്റ്​ഗാർഡ് പരിശോധന; കുവൈത്തിൽ അഞ്ച് ബോട്ടുകളും 10 വാട്ടർ ബൈക്കുകളും പിടിച്ചെടുത്തു

  • 11/06/2022

കുവൈത്ത് സിറ്റി: കോസ്റ്റ്​ഗാർഡിന്റെ ഓപ്പറേഷൻസ്, ഫോർമേഷൻസ്, മാരിടൈം സെക്യൂരിറ്റി, സപ്പോർട്ട് സർവീസസ് ഡിപ്പാർട്ട്‌മെന്റുകൾ നടത്തിയ സുരക്ഷാ ക്യാമ്പയിനിൽ അഞ്ച് ബോട്ടുകളും 10 വാട്ടർ ബൈക്കുകളും പിടിച്ചെടുത്തു.  ചില വാട്ടർ ബൈക്ക് റൈഡർമാർ നടത്തുന്ന നിയമലംഘനങ്ങൾ അവസാനിപ്പിക്കാനും കടലിൽ പോകുന്നവരെ ബോധവൽക്കരിക്കാനും നിയമവും സുരക്ഷയും ഉറപ്പ് വരുത്തുന്നതിനുമായിരുന്നു പരിശോധനയെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ അറിയിച്ചു. 

ചിലരുടെ അശ്രദ്ധ മൂലം ക‌ടലിൽ പോകുന്നവരെ ജീവന് തന്നെ ഭീഷണിയുണ്ടാകുന്ന സാഹചര്യത്തിലാണ് അധികൃതർ കർശനമായ പരിശോധനകൾ നടത്തിയത്. നിയമലംഘനങ്ങൾ അവസാനിപ്പിക്കുന്നതിനും കടൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ക്യാമ്പയിനുകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News