ഇന്ത്യൻ എംബസിയുടെ ഫഹാഹീൽ പാസ്‌പോർട്ട് സെന്റർ ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും

  • 15/06/2022

കുവൈത്ത് സിറ്റി: പാസ്‌പോർട്ട്, വിസ, കോൺസുലാർ സേവനം എന്നിവയ്‌ക്കായുള്ള ഇന്ത്യൻ എംബസി ഔട്ട്‌സോഴ്‌സ് സെന്റർ ഇന്ന് മുതൽ ഫഹാഹീലിൽ വീണ്ടും പ്രവർത്തനം ആരംഭിക്കും. ഫഹാഹീലിലെ മെക്ക സ്ട്രീറ്റിൽ അൽ അനൗദ് ഷോപ്പിംഗ് കോംപ്ലക്സിൽ മെസാനൈൻ ഫ്ലോറിലാണ് ബിഎൽഎസ് സെന്റർ പ്രവർത്തിക്കുന്നത്. ശനിയാഴ്ച മുതൽ വ്യാഴം വരെ രാവിലെ എട്ട് മുതൽ വൈകുന്നേരം ആറ് വരെയാണ് പ്രവർത്തനസമയം. അവസാന ടോക്കൺ ലഭിക്കുക വൈകുന്നേരം 5.15നാണ്.

വെള്ളിയാഴ്ചകളിൽ കേന്ദ്രം അവധിയായിരിക്കും. അതേസമയം, കുവൈത്ത് സിറ്റിയിലെ ബിഎൽഎസ് സെന്റർ രാവിലെ ഏഴര മുതൽ രാത്രി 9.30വരെ പ്രവർത്തിക്കുന്നത് തുടരും. ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെയാണ് ഈ സമയക്രമം. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടര മുതൽ രാത്രി ഒമ്പതര വരെയും പ്രവർത്തിക്കും. കൂടുതൽ അന്വേഷണങ്ങൾ/സഹായം ആവശ്യമുണ്ടെങ്കിൽ, ബിഎൽഎസ് ഹെൽപ്പ് ലൈൻ നമ്പറുകളിൽ +96522211228 (ഫോൺ) അല്ലെങ്കിൽ +96565506360 (വാട്സ് ആപ്പ്) ബന്ധപ്പെടാവുന്നതാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News