കുവൈത്തിൽ 1.33 മില്യൺ ആളുകൾ കൊവിഡ‍് ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിച്ചു

  • 15/06/2022

കുവൈത്ത് സിറ്റി: രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും കൊവി‍ഡ് വാക്സിൻ നൽകുന്ന പ്രവർത്തനം കാര്യക്ഷമമായി തുടർന്ന് ആരോ​ഗ്യ മന്ത്രാലയം. മിഷ്റഫിലെ കുവൈത്ത് വാക്സിനേഷൻ കേന്ദ്രത്തിൽ പ്രതിരോധ കുത്തിവെയ്പ്പ് എടുന്നതിനായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 1.33 മില്യൺ പേർ ഇതിനകം കൊവിഡ് ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിച്ചുവെന്നാണ് കണക്കുകൾ. 

3.42 മില്യൺ ആളുകൾക്കാണ് ആദ്യ ഡോസ് വാക്സിനേഷൻ ലഭിച്ചിട്ടുള്ളത്. അതയാത് വാക്സിൻ ലഭിക്കാൻ യോ​ഗ്യതയുള്ള രാജ്യത്തെ ജനസംഖ്യയുടെ 87.44 ശതമാനത്തിനും ആദ്യ ഡോസ് ലഭിച്ചു കഴിഞ്ഞു. 3.31 മില്യൺ പേരാണ് രണ്ട് ഡോസ് എടുത്ത് വാക്സിനേഷൻ പുർണമാക്കിയത്. ജനസംഖ്യയുടെ 84.55 ശതമാനത്തിന് രണ്ടാം ഡോസ് ലഭിച്ചിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News