കുവൈത്തിലെ തെരുവ് വിളക്കുകൾ എൽഇഡിയിലേക്ക് മാറാനൊരുങ്ങുന്നു

  • 15/06/2022

കുവൈത്ത് സിറ്റി: രാജ്യത്തെ എല്ലാ ​ഗവർണറേറ്റുകളിലും നിലവിലുള്ള തെരുവ് വിളക്കുകൾ ഊർജ സംരക്ഷണത്തിനായി എൽഇ‍ഡി ലൈറ്റുകളിലേക്ക് മാറ്റാൻ വൈദ്യുതി മന്ത്രാലയം തീരുമാനിച്ചു. കുവൈത്തിലെ പ്രധാന റോഡുകളിലെയും ഉൾ പ്രദേശങ്ങളിലെയും പഴയ തെരുവ് വിളക്കുകൾ മാറ്റി എൽഇഡി ഹെഡ്‌ലൈറ്റുകൾ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടികൾ മന്ത്രാലയം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. ഊർജ സംരക്ഷണം ഉറപ്പാക്കാനാണ് പദ്ധതിയിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.

തെരുവ് വിളക്കുകൾ ഉപയോഗിക്കുന്ന മൊത്തം ഊർജത്തിന്റെ 70 ശതമാനവും പുതിയ പദ്ധതിയിലൂടെ ലാഭിക്കാൻ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. റോഡുകളിലെ 70,000 ലൈറ്റുകൾ ആണ് മാറ്റിസ്ഥാപിക്കക. ഊർജ സംരക്ഷണം കൂടാതെ എൽഇഡി തെരുവ് വിളക്കുകൾക്ക് പരമ്പരാഗത വിളക്കുകളേക്കാൾ 10 മടങ്ങ് ദീർഘായുസ്സുമുണ്ടെന്ന് വൃത്തങ്ങൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News