ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിം​ഗ്; പ്രത്യേക കമ്മിറ്റി രൂപീകരിച്ച് കുവൈറ്റ് വൈദ്യുതി മന്ത്രാലയം

  • 15/06/2022

കുവൈത്ത് സിറ്റി: കാറുകളുടെയും ഇലക്ട്രിക് സൈക്കിളുകളുടെയും ചാർജിംഗ് പോയിന്റുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് ഒരു കമ്മിറ്റി രൂപീകരിക്കാൻ തീരുമാനം പുറപ്പെടുവിച്ച് വൈദ്യുതി മന്ത്രി എഞ്ചിനിയർ അലി അൽ മൗസ. മന്ത്രാലയത്തിലെ കസ്റ്റമർ സർവ്വീസ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അഹമ്മദ് അൽ റഷീദിന്റെ നേതൃത്വത്തിലാണ് കമ്മിറ്റിക്ക് രൂപം നൽകിയിട്ടുള്ളത്. ഇലക്ട്രിക് കാർ മേഖലയിലെ സാങ്കേതിക വിദ്യകളിൽ വിപ്ലവകരമായ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നതെന്ന് അൽ മൗസ ചൂണ്ടിക്കാട്ടി.

ലോകത്തെ പല രാജ്യങ്ങളും മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ട് വരാൻ ശ്രമിക്കുകയാണ്. കുവൈത്തിലെ അടിസ്ഥാന സൗകര്യങ്ങളും ഇതിനൊപ്പം ഒരുക്കേണ്ടത് അത്യാവശ്യമാണ്. മന്ത്രാലയത്തിന്റെ വ്യവസ്ഥകൾ പാലിക്കപ്പെടുന്ന വിധത്തിൽ കാർ ചാർജറുകൾക്കും ഇലക്ട്രിക് ബൈക്കുകൾക്കുമുള്ള ആവശ്യകതകൾ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് കമ്മിറ്റി പ്രവർത്തിക്കുക. ആവശ്യമായ മാനദണ്ഡങ്ങൾ, നിയന്ത്രണങ്ങൾ, ശുപാർശകൾ എന്നിവ പൂർത്തിയാക്കിയ ശേഷം ഫത്വ ആൻജ് ലെജിസ്‍ലേഷൻ വിഭാ​ഗത്തിന്റെ അം​ഗീകാരത്തിനായി സമർപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News