കുവൈത്തിൽ ഏറ്റവും കൂടുതൽ രക്തം ദാനം ചെയ്യുന്നത് ഇന്ത്യക്കാരെന്ന് ഇന്ത്യൻ അംബാസഡർ സിബി ജോർജ്

  • 15/06/2022

കുവൈത്ത് സിറ്റി: കുവൈത്തിൽ ഏറ്റവും കൂടുതൽ രക്തം ദാനം ചെയ്യുന്നത് ഇന്ത്യക്കാരെന്ന് അംബാസഡർ സിബി ജോർജ്. ഇന്ത്യൻ സമൂഹം, പ്രത്യേകിച്ച് യുവാക്കൾ അവർക്ക് ആതിഥേയത്വം നൽകുന്ന രാജ്യത്തിന് മഹത്തായ സേവനമാണ് നൽകുന്നത്. ഇതിനോട് ഏറ്റവും ആദരവോടെയാണ് കുവൈത്ത് അധികാരികളും ബ്ലഡ് ബാങ്കുകളും മറ്റും പ്രതികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ എംബസിയിൽ ലോക രക്തദാതാക്കളുടെ ദിനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കുവൈത്തിൽ സ്ഥിരമായി രക്തം ദാനം ചെയ്യുന്ന ഇന്ത്യക്കാരെ അംബാസഡർ ആദരിച്ചു. ഒപ്പം കുവൈത്തിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷനുകളെയും ചടങ്ങിൽ അനുമോദിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ രക്തം ദാനം ചെയ്യുന്നവർ ഇന്ത്യക്കാരാണെന്നതിൽ അംബാസഡർ വലിയ സന്തോഷമാണ് പ്രകടിപ്പിച്ചത്. രക്തം ദാനം ചെയ്യുന്നവരെ വാഴ്ത്തപ്പെടാത്ത ഹീറോകൾ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇന്ത്യൻ ഡോക്‌ടേഴ്‌സ് ഫോറം (ഐഡിഎഫ്) പരിപാടിയോട് അനുബന്ധിച്ച് ‘രക്തദാനത്തിന് പിന്നിലെ ശാസ്ത്രം’ എന്ന വിഷ?ത്തിൽ ഒരു സിമ്പോസിയവും സംഘടിപ്പിച്ചു.

Related News