മഹാരാഷ്ട്രയില്‍ ബി.ജെ.പി ശിവസേന രാഷ്ട്രീയ നാടകം തുടരുന്നു

  • 22/06/2022

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയിലെ പിളര്‍പ്പ് മുതലെടുത്ത് അധികാരത്തില്‍ തിരിച്ചെത്താനുള്ള എല്ലാ വഴികളും തേടി ബിജെപി. 2019ലെ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബിജെപി ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. തനിയാവര്‍ത്തനം ഒഴിവാക്കാന്‍ അതീവസൂക്ഷ്മതയോടെയാണ് ബിജെപി നേതാക്കളുടെ ഓരോ നീക്കവും.

മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഇത് തുറന്നുസമ്മതിച്ചിട്ടുമുണ്ട്. മഹാരാഷ്ട്രയിലെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ ബിജെപിക്ക് പ്ലാന്‍ എയും ബിയും ഉണ്ടെന്നാണ് മുതിര്‍ന്നൊരു ബിജെപി നേതാവ് പ്രതികരിച്ചത്. ആദ്യത്തെ പ്ലാന്‍ പ്രകാരം സേന പിളന്‍ന്നാല്‍ വിമതരുമായി സഖ്യം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുക എന്നതാണ്. അങ്ങനെയെങ്കില്‍ വിമത നേതാവ് ഏകനാഥ് ഷിന്ദേയെ ഉപമുഖ്യമന്ത്രിയാക്കി കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപവത്കരിക്കാനും വരാനിരിക്കുന്ന നഗരസഭാ തിരഞ്ഞെടുപ്പിലും 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ടാണ് ബിജെപി നീക്കങ്ങള്‍. 

മഹാരാഷ്ട്രയില്‍ നിയമസഭ സമ്മേളനം ജൂണ്‍ 18ന് ആരംഭിക്കും. മഹാവികാസ് അഘാടി സഖ്യത്തിനെതിരെ അവിശ്വാസ പ്രമേയവുമായി മുന്നോട്ടുപോവാനാണ് ബിജെപി ലക്ഷ്യം. ഭരിക്കുന്ന സഖ്യത്തിനൊപ്പം ആരൊക്കെ ഉണ്ടെന്ന് അപ്പോഴറിയാം എന്നും അദ്ദേഹം പറഞ്ഞു.ഷിന്ദേയും വിമതരും നേരിടുന്ന പ്രതിസന്ധി കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയില്‍ പെടാതിരിക്കണമെങ്കില്‍ 28 എംഎല്‍എമാരുടെ പിന്തുണ വേണം. അല്ലാത്ത പക്ഷം ഉദ്ധവ് സര്‍ക്കാര്‍ അത് പ്രയോഗിക്കാനുള്ള സാധ്യത തള്ളാനാവില്ല. അങ്ങനെങ്കില്‍ രാഷ്ട്രപതി ഭരണത്തിലേക്ക് ബിജെപി നീങ്ങിയാലും അത്ഭുതപ്പെടാനില്ല.

Related News