അസമിലെ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 126 ആയി

  • 27/06/2022

ദിസ്പൂര്‍: അസമില്‍ തുടരുന്ന പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് കുട്ടികളടക്കം അഞ്ച് പേര്‍ കൂടി മരിച്ചു. ഇതോടെ ഇത്തവണത്തെ വെള്ളപ്പൊക്കത്തില്‍ അസമില്‍ മരണം 126 ആയി ഉയര്‍ന്നു. 

ബാര്‍പേട്ട, കച്ചാര്‍, ദരാംഗ്, കരിംഗഞ്ച്, മോറിഗാവ് ജില്ലകളില്‍ ഓരോ മരണം രേഖപ്പെടുത്തി. 22 ലക്ഷത്തിലധികം ആളുകള്‍ ഇപ്പോഴും ദുരിതബാധിതരായി തുടരുന്നുവെന്നാണ് അസമില്‍ നിന്നും പുറത്ത് വരുന്ന റിപ്പോര്‍ട്ട്. 17-ലധികം പേര്‍ മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് മരിച്ചത്. ഏറ്റവും കൂടുതല്‍ ദുരിതം ബാധിച്ച ജില്ല ബാര്‍പേട്ടയാണ്. ഏഴ് ലക്ഷത്തോളം ആളുകള്‍ ഇവിടെ ദുരിതത്തിലാണ്. നാഗോണില്‍ 5.13 ലക്ഷം ആളുകള്‍, കാച്ചാറില്‍ 2.77 ലക്ഷത്തിലധികം ആളുകളും ദുരിതം അനുഭവിക്കുന്നു. 

Related News