ഒപ്പം കിടക്കാന്‍ വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

  • 19/07/2022

മുംബൈ: ഒപ്പം കിടക്കാന്‍ വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു. മലാഡിലാണ് സംഭവം. മാല്‍വാനി യശോദീപ് സൊസൈറ്റിയില്‍ താമസിക്കുന്ന വിജയമാല (48) യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ഗ്യാനോപ പോലീസില്‍ കീഴടങ്ങി.

തനിക്കൊപ്പം കിടക്കാന്‍ വിസമ്മതിച്ച ഭാര്യയുമായി വഴക്കിട്ടെന്നും തുടര്‍ന്നുണ്ടായ ദേഷ്യത്തില്‍ കൊലപ്പെടുത്തുകയായിരുന്നെന്നും ഭര്‍ത്താവ് ഗ്യാനോപ പോലീസില്‍ മൊഴി നല്‍കി. അടുത്തു കിടന്നുറങ്ങാന്‍ അനുവദിക്കാത്തതിനെച്ചൊല്ലി ഭാര്യയുമായി ഇയാള്‍ തര്‍ക്കം പതിവായിരുന്നു. 

കഴിഞ്ഞ ദിവസമുണ്ടായ തര്‍ക്കത്തിനിടെ പ്രകോപിതനായ ഭര്‍ത്താവ് ഭാര്യയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. സംഭവസ്ഥലത്തുവച്ചുതന്നെ വിജയമാല മരിച്ചു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിച്ചു.

Related News