ഒമാനില്‍ പ്രവാസികളുടെ താമസസ്ഥലത്ത് നിന്ന് മദ്യവും പുകയില ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു

  • 19/07/2022



മസ്‌കറ്റ്: ഒമാനില്‍ പ്രവാസികളുടെ താമസസ്ഥലത്ത് നിന്ന് പിടിച്ചെടുത്തത് വന്‍തോതില്‍ മദ്യവും പുകയില ഉല്‍പ്പന്നങ്ങളും. തെക്കന്‍, വടക്കന്‍ അല്‍ ബത്തിനാ ഗവര്‍ണറേറ്റുകളില്‍ പ്രവാസികള്‍ക്കായുള്ള രണ്ട് സ്ഥലങ്ങളില്‍ ഒമാന്‍ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് മദ്യവും പുകയില ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തത്.

മുസന്ന, സുവൈഖ് വിലായത്തുകളില്‍ നിന്നാണ് പുകയില ഉല്‍പ്പന്നങ്ങളും മദ്യവും പിടിച്ചെടുത്തത്. കടത്താനും വിതരണം ചെയ്യാനുമായി സൂക്ഷിച്ചവയാണ് ഇവയെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.

Related News