ഡല്‍ഹിയിലും മങ്കിപോക്സ്; രോഗം സ്ഥിരീകരിച്ചയാള്‍ വിദേശയാത്ര നടത്തിയിട്ടില്ല

  • 24/07/2022

ഡല്‍ഹി: ഡല്‍ഹിയിലും മങ്കിപോക്സ് സ്ഥിരീകരിച്ചു. മൗലാന അബ്ദുൾ കലാം ആശുപത്രിയിൽ ചികിത്സയിലുള്ള 31 വയസ്സുള്ള യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. രോഗി വിദേശയാത്ര നടത്തിയിട്ടില്ല എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. കേരളത്തിൽ മാത്രമായിരുന്നു ഇന്ത്യയിൽ ഇതുവരെ മങ്കിപോക്സ് സ്ഥിരീകരിച്ചിരുന്നത്.

വിദേശത്ത് നിന്നെത്തിയ കൊല്ലം, കണ്ണൂർ, മലപ്പുറം സ്വദേശികൾക്കാണ് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നത്. കേരളത്തിന് പുറത്തും രോഗബാധ റിപ്പോർട്ട് ചെയ്തതും രോഗിക്ക് വിദേശയാത്ര ചരിത്രം ഇല്ലാത്തതും ആശങ്ക ഉയര്‍ത്തുകയാണ്. ഈ സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിരീക്ഷണവും ജാഗ്രതയും കർശനമാക്കാൻ നിർദേശിച്ചേക്കും. അതേസമയം മങ്കിപോക്സിനെ ലോകാരോഗ്യ സംഘടന ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു. 

75  രാജ്യങ്ങളിലായി പതിനാറായിരം പേരിൽ രോഗം വ്യാപിച്ചതോടെയാണ് പ്രഖ്യാപനം. മങ്കിപോക്സ്‌  രോഗപ്പകർച്ച ചർച്ച ചെയ്യാൻ ചേർന്ന ലോകാരോഗ്യ വിദഗ്ധരുടെ ഉന്നതതല യോഗത്തിന് ശേഷം ഡബ്ല്യുഎച്ച്ഒ മേധാവി റ്റെഡ്‌റോസ്‌ അധാനോം ആണ്  നിർണായക തീരുമാനം പ്രഖ്യാപിച്ചത്. മൂന്ന് സാഹചര്യങ്ങൾ  ചേർന്ന് വന്നാൽ മാത്രമാണ് ഒരു രോഗത്തെ ലോകാരോഗ്യ സംഘടന ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിക്കുന്നത്.  

Related News