ഒമാനില്‍ നിരവധി എടിഎമ്മുകള്‍ക്ക് തീയിട്ട യുവാവ് അറസ്റ്റിൽ

  • 29/07/2022



മസ്‍കത്ത്: ഒമാനില്‍ നിരവധി എടിഎമ്മുകള്‍ക്ക് തീയിട്ട യുവാവിനെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്‍തു. ദോഫാറിലായിരുന്നു സംഭവം. രാജ്യത്തെ ഒരു പ്രാദേശിക ബാങ്കിന്റെ ഉടമസ്ഥതതയിലുള്ള മെഷീനുകള്‍ക്കാണ് ഇയാള്‍ തീവെച്ചത്.

സലാല വിലായത്തില്‍ നിരവധി എടിഎം മെഷീനുകള്‍ക്ക് തീവെച്ച ഒരു യുവാവിനെ ദോഫാര്‍ ഗവര്‍ണറേറ്റ് പൊലീസ് കമാന്റ് അറസ്റ്റ് ചെയ്‍തതായാണ് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചിരിക്കുന്നത്. സംഭവത്തിന്റെ വിശദാംശങ്ങളോ പ്രതിയെക്കുറിച്ചുള്ള വിശദ വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. അതേസമയം പിടിയിലായ വ്യക്തിക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.

Related News