​ഗതാ​ഗതകുരുക്കിനും തിരക്ക് കുറയ്ക്കുന്നിനും പുതിയ മാർ​ഗങ്ങൾ തേടി കുവൈത്ത്

  • 04/08/2022

കുവൈത്ത് സിറ്റി: റോഡുകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് കുവൈത്തിൽ ജനകീയ ഗതാഗത മാർഗ്ഗങ്ങൾ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവുമുണ്ടെന്ന് ഏകകണ്ഠമായി അംഗീകരിച്ച് മുനിസിപ്പൽ കൗൺസിൽ അംഗങ്ങൾ. പാലങ്ങൾ, തുരങ്കങ്ങൾ മുതലായവ നിർമ്മിക്കുന്നതിനും നിലവിൽ വിജയകരമായി നടപ്പിലാക്കിയതുമായ പരിഹാരങ്ങളെ കൂടുതൽ പ്രായോ​ഗികമായി നടപ്പിലാക്കാനും പുതിയ സ്ട്രാറ്റജികൾ കണ്ടെത്തണമെന്നും അം​ഗങ്ങൾ പറഞ്ഞു. 

ബോധവൽക്കരണം നൽകുന്നതിനൊപ്പം പ്രചോദനാത്മകവുമായ പദ്ധതികകൾ വിഭാവനം ചെയ്ത്  സ്വകാര്യ കാറുകൾക്ക് പകരം പൊതുഗതാഗതം ഉപയോഗിക്കാൻ ആളുകളെ പ്രേരിപ്പിക്കണം. അതിലൂടെ തിരക്ക് കുറയ്ക്കുന്നതിനും പരമ്പരാഗത വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം കുറയ്ക്കുന്നതിനും പരിസ്ഥിതി സംരക്ഷിക്കാനും സാധിക്കും. ഗതാഗതക്കുരുക്കിന്റെ പ്രശ്‌ന സൂചിക മുകളിലേക്ക് നീങ്ങുകയാണ്. കാറുകളുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് അതിനെ താങ്ങാൻ കുവൈത്തിലെ റോഡുകൾക്ക് സാധിക്കുന്നില്ലെന്ന് മുനിസിപ്പൽ കൗൺസിൽ ഉപമേധാവി ഖാലിദ് അൽ മുതൈരി പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News