പൊതു ധാർമ്മികത ലംഘിക്കുന്ന വീഡിയോകൾ നീക്കം ചെയ്യാൻ യൂട്യൂബുമായി സഹകരിച്ച് കുവൈറ്റ് കമ്മ്യൂണിക്കേഷൻസ് അതോറിറ്റി

  • 04/08/2022

കുവൈത്ത് സിറ്റി: പരസ്യങ്ങളിലെ പൊതു ധാർമ്മികത ലംഘിക്കുന്ന ഉള്ളടക്കം നീക്കം ചെയ്യാൻ യൂട്യൂബുമായുള്ള സഹകരണത്തോടെ പ്രവർത്തനങ്ങൾ നടത്തുകയാണെന്ന് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ അറിയിച്ചു. വെബ്‌സൈറ്റുകൾ വഴിയും വ്യക്തികളും സർക്കാർ ഏജൻസികളും മുഖേനയുള്ള ഏതെങ്കിലും ഉള്ളടക്കം ലംഘിക്കുന്നതിനെക്കുറിച്ചുള്ള പരാതികൾ അതോറിറ്റി സ്വീകരിക്കുന്നുണ്ട്. 

അവയുടെ സാധുത പരിശോധിച്ച ശേഷം പൊതു ധാർമ്മികത ലംഘിക്കുന്ന പേജുകൾ ഉടനടി നീക്കപ്പെടും. പൊതു ധാർമ്മികതയ്ക്ക് വിരുദ്ധവും മീഡിയ ഉള്ളടക്ക നിയന്ത്രണങ്ങൾ ലംഘിക്കുന്നതുമായ  യൂട്യൂബ് പരസ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതോറിറ്റിക്ക് നിരവധി പരാതികൾ ലഭിച്ചിരുന്നുവെന്നും വൃത്തങ്ങൾ പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News