യുഎസിൽ നിന്ന് 400 മില്യൺ ഡോളർ മൂല്യമുള്ള ആയുധങ്ങൾ വാങ്ങാൻ കുവൈത്ത്

  • 04/08/2022

കുവൈത്ത് സിറ്റി: കുവൈത്ത് യുഎസിന്റെ തന്ത്രപരവും പ്രധാനപ്പെട്ടതുമായ നാറ്റോ ഇതര സഖ്യകക്ഷിയാണെന്ന് രാജ്യത്തെ യുഎസ് എംബസിയിലെ ചാർജ് ഡി അഫയേഴ്‌സ് ജിം ഹോൾസ്‌നൈഡർ. ഏകദേശം 400 മില്യൺ ഡോളർ മൂല്യമുള്ള ആയുധങ്ങൾ കുവൈത്തിന്  വിൽക്കുന്നതിനുള്ള അം​ഗീകാരം യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് നൽകിയത് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നാറ്റോയ്ക്ക് പുറത്തുള്ള ഒരു പ്രധാന സഖ്യകക്ഷിയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കുക എന്ന അമേരിക്കയുടെ വിദേശ നയവും ദേശീയ സുരക്ഷാ ലക്ഷ്യങ്ങളുമാണ് ഈ വിൽപ്പനയ്ക്ക് കാരണം. 

മിഡിൽ ഈസ്റ്റിലെ രാഷ്ട്രീയ സ്ഥിരതയ്ക്കും സാമ്പത്തിക പുരോഗതിക്കും പ്രധാന ശക്തിയായി ഇത് മാറുമെന്നും ജിം ഹോൾസ്‌നൈഡർ പറഞ്ഞു. ഈ കരാർ പൂർത്തിയാകുകയാണെങ്കിൽ നിലവിലുള്ളതും ഭാവിയിൽ നേരിട്ടേക്കാവുന്നതുമായ പ്രാദേശിക ഭീഷണികളെ തടുക്കുന്നതിനുള്ള കുവൈത്തിന്റെ കഴിവും മെച്ചപ്പെടുത്തും. യൂറോഫൈറ്റർ ടൈഫൂണിനുള്ള വെടിമരുന്നും 60 അത്യാധുനിക ഇടത്തരം എയർ-ടു-എയർ മിസൈലുകളും ഉൾപ്പെടെയുള്ളവയാണ് കുവൈത്ത് യുഎസിൽ നിന്ന് വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News