നിയമലംഘനം: കുവൈത്തിൽ നാല് ലേബർ ഓഫീസുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

  • 04/08/2022

കുവൈത്ത് സിറ്റി: ജൂലൈയിൽ ​ഗാർഹിക തൊഴിലാളികളിൽ നിന്നുള്ള പരാതികളിൽ കുറവുണ്ടായതായി കണക്കുകൾ. ജൂണിലെ കണക്ക് പരിശോധിക്കുമ്പോഴാണ് പരാതികളിൽ കുറവ് വന്നതായി വ്യക്തമാകുന്നത്. അതേസമയം, ​ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി പ്രവർത്തിച്ചിരുന്ന നാല് ലേബർ ഓഫീസുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തതായും അധികൃതർ അറിയിച്ചു. 

ഓഫീസ് അല്ലെങ്കിൽ കമ്പനിക്കെതിരെ തൊഴിലുടമയിൽ നിന്ന് 205 പരാതികളും തൊഴിലുടമയ്‌ക്കെതിരെ തൊഴിലാളികളിൽ നിന്ന് 115 പരാതികളും ഉൾപ്പെടെ 339 പരാതികളാണ് ജൂലൈയിൽ രജിസ്റ്റർ ചെയ്തത്. ജൂണിൽ 77 പരാതികളാണ് ജുഡീഷ്വറിലേക്ക് റഫർ ചെയ്തതെങ്കിൽ കഴിഞ്ഞ മാസം അത് 15 ആയി കുറഞ്ഞു. തർക്കമുണ്ടായ കക്ഷികൾക്കിടയിൽ 252 പരാതികൾ രമ്യമായി പരിഹരിക്കാൻ അഡ്മിനിസ്ട്രേഷന് സാധിച്ചു. 

യാത്രാ രേഖകൾ തടഞ്ഞുവച്ചതായുള്ള തൊഴിലുടമയ്‌ക്കെതിരെ പരാതിയുടെ അടിസ്ഥാനത്തിൽ 35 പാസ്‌പോർട്ടുകൾ തൊഴിലാളികൾക്ക് കൈമാറി. അവരുടെ ആനുകൂല്യത്തിനായി 2,816 ദിനാർ തുക ഈടാക്കുകയും ചെയ്തു. അതേസമയം, പുതിയതായി 10 ലേബർ ഓഫീസുകൾക്ക് കൂടെ ലൈസൻസ് നൽകിയിട്ടുണ്ട്. ഇതോടെ ​ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫീസുകളുടെ എണ്ണം 420 ആയി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News