കുവൈത്തിൽ നിന്ന് ഇറാഖിലേക്ക് വൻതോതിൽ ഗോതമ്പ് പൊടി കടത്തുന്നതായി റിപ്പോർട്ട്

  • 04/08/2022

കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് ഇറാഖിലേക്ക് വൻതോതിൽ സബ്സിഡിയുള്ള ഗോതമ്പ് പൊടി കടത്തുന്നതായി റിപ്പോർട്ട്. ഈ സമ്പ്രദായം തടയാൻ സർക്കാർ ശ്രമങ്ങൾ നടക്കുന്നുണ്ട്. ഈ ഉൽപ്പന്നങ്ങൾ ഇറാഖി വിപണികളിൽ വൻതോതിൽ വിറ്റഴിക്കപ്പെടുന്നുവെന്ന് തെളിഞ്ഞതോടെ  കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ നിലപാട് കടുപ്പിച്ചിട്ടുണ്ട്. സബ്‌സിഡിയുള്ള ഉൽപ്പന്നങ്ങളുടെ കള്ളക്കടത്ത് അവസാനിപ്പിക്കാൻ എല്ലാ കസ്റ്റംസ് തുറമുഖങ്ങളിലും കർശന പരിശോധന നടത്താനും നിയന്ത്രണം കടുപ്പിക്കാനുമാണ് നിർദേശം. 

കുവൈത്ത് ഫ്‌ളോർ മിൽസ് ആൻഡ് ബേക്കറീസ് കമ്പനി ഇറാഖിലെ കമ്പനിയുടെ വിതരണക്കാരനെ കുറിച്ച് വാണിജ്യ മന്ത്രാലയത്തിന് വിവരങ്ങൾ നൽകിയിരുന്നു. കുവൈത്തിൽ വിൽക്കാൻ ഉദ്ദേശിക്കുന്ന മാവ് നൽകുന്ന കമ്പനിയുടെ ഉൽപ്പന്നങ്ങൾ ഇറാഖി വിപണികളിൽ വൻതോതിൽ വിറ്റഴിക്കപ്പെടുന്നാണ് അറിയിച്ചിരുന്നത്. ഭക്ഷ്യ പ്രതിസന്ധി രൂക്ഷമായേക്കാവുന്ന ആ​ഗോള സാഹചര്യം പരി​ഗണിച്ച് എല്ലാ രാജ്യങ്ങളും ഇപ്പോൾ ഭക്ഷ്യ ഉത്പന്നങ്ങൾ സ്റ്റോക്കുകൾ കാര്യക്ഷമമാകുന്നുണ്ട്. എന്നാൽ, ഈ പ്രശ്നം കുവൈത്തിന്റെ ഭക്ഷ്യ ഉത്പന്നങ്ങളുടെ സ്റ്റോക്കിലെ ബാധിക്കുമെന്നും കുവൈത്ത് ഫ്‌ളോർ മിൽസ് ആൻഡ് ബേക്കറീസ് കമ്പനി ചൂണ്ടിക്കാട്ടി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News