കുവൈത്തിൽ 8000ത്തോളം പ്രവാസികളുടെ ഡ്രൈവിം​ഗ് ലൈസൻസുകൾ റദ്ദാക്കി

  • 05/08/2022

കുവൈത്ത് സിറ്റി: ഈ വർഷം ആദ്യ പകുതിയിൽ മാത്രം 8000ത്തോളം പ്രവാസികളുടെ ഡ്രൈവിം​ഗ് ലൈസൻസുകൾ റദ്ദാക്കിയതായി സുരക്ഷാ വൃത്തങ്ങൾ സ്ഥിരീകരിച്ചു. ലൈസൻസ് നേടുന്നതിനുള്ള വ്യവസ്ഥകൾ പാലിക്കാത്തതാണ് കാരണം. ഒപ്പം 50 പൗരന്മാരുടെ ലൈസൻസിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കാഴ്ച പ്രശ്നങ്ങൾ ഉൾപ്പെടെയുള്ളവയാണ് ഇതിന് കാരണം. ആയിരക്കണക്കിന് പ്രവാസികളുടെ ലൈസൻസ് പിൻവലിക്കപ്പെട്ടത് വ്യവസ്ഥകൾ പാലിക്കാത്തതിനാലാണ്.

ഇതിൽ ചിലർ ശമ്പളം, തൊഴിൽ, യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ് വ്യവസ്ഥകൾ എന്നിവയുടെ അടിസ്ഥാനത്തിൽ വർക്ക് പെർമിറ്റ് സമർപ്പിച്ചതിന് ശേഷം അവർ നേടിയെടുത്തു. എന്നാൽ ജോലി മാറുകയോ ശമ്പളം കുറയ്ക്കുകയോ ചെയ്തതോടെ പലരുടെയും ലൈസൻസ് ഓട്ടോമാറ്റിക്ക് ആയി പിൻവലിക്കപ്പെട്ടു. ഡ്രൈവിംഗ് ലൈസൻസുകൾ നൽകുന്നത് കർശനമാക്കാനും വ്യവസ്ഥകൾ പാലിക്കുന്നവർക്ക് മാത്രമായി പരിമിതപ്പെടുത്താനും ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങളുണ്ട്. പഠനം പൂർത്തിയാക്കി താമസക്കാരായ വിദ്യാർഥികളുടെ ലൈസൻസിലും ബ്ലോക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News