കുവൈത്തിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിച്ച അഞ്ച് പ്രവാസികൾ അറസ്റ്റിൽ

  • 05/08/2022

കുവൈത്ത് സിറ്റി: ഷുവൈക്ക് പ്രദേശത്തെ ​ഗ്യാരേജുകളിലും വർക്ക് ഷോപ്പുകളലും വാഹനങ്ങൾ മോഡിഫൈ ചെയ്യുന്ന സ്ഥലങ്ങളിലും വ്യാപക പരിശോധന നടത്തി അധികൃതർ. ട്രാഫിക്ക് ആൻഡ് ഓപ്പറേഷൻ അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയേ​ഗിന്റെ മേൽനോട്ടത്തിലാണ് ജനറൽ ട്രാഫിക്ക് വിഭാദ​ഗവും സാങ്കേതിക പരിശോധനാ വിഭാ​ഗവും പരിശോധന നടത്തിയത്. വാണ്ടഡ് ലിസ്റ്റിലുള്ള അഞ്ച് വാഹനങ്ങൾ പിടിച്ചെടുത്തു. കബ്ദ് പ്രദേശത്ത് നടത്തിയ ക്യാമ്പയിനിൽ 940 ട്രാഫിക്ക് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

100 വാഹനങ്ങൾ പിടിച്ചെടുത്തപ്പോൾ ബന്ധപ്പെട്ട അതോറിറ്റിയുടെ സ്ഥിരം ലൈസൻസ് ഇല്ലാത്ത ഒരാളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഖൈത്താൻ പ്രദേശത്ത് നടന്ന പരിശോധനയിൽ 800 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഡ്രൈവിം​ഗ് ലൈസൻസ് ഇല്ലാതെ  വാഹനമോടിച്ച അഞ്ച് പ്രവാസികളെയും ഇവിടെ നിന്ന് അറസ്റ്റ് ചെയ്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News