കുവൈത്ത് വെന്തുരുകുന്ന ദിവസങ്ങൾ; പൊടിക്കാറ്റിനും സാധ്യത, മുന്നറിയിപ്പ്

  • 06/08/2022

കുവൈത്ത് സിറ്റി: രാജ്യത്തെ താപനിലയിൽ ഇന്നലെ വർധനയുണ്ടായെന്ന് കാലാവസ്ഥ വിദ​ഗ്ധൻ ഇസ്സ റമദാൻ. കുവൈത്ത് വിമാനത്താവളത്തിൽ താപനില 52 ഡി​ഗ്രി സെൽഷ്യസും കുവൈത്ത് സിറ്റിയിൽ 51 ഡി​ഗ്രി സെൽഷ്യസുമാണ്. വരണ്ട വടക്കുപടിഞ്ഞാറൻ ഭാഗത്തേക്കുള്ള കാറ്റിന്റെ ​ഗതിമാറ്റമാണ് താപനിലയിലെ വർധനയ്ക്ക് കാരണം. നിലവിലെ കാലഘട്ടം ഏറ്റവും ചൂടേറിയതാണെന്നും അൽ മുസ്‍റം പിരീഡിലാണ് കുവൈത്ത് ഉള്ളതെന്നും ഇസ്സ അറിയിച്ചു. തുടർന്ന് എത്തുന്നത് അൽ കുലൈബിൻ കാലമാണ്.

ഇന്ന് രാജ്യത്തെ താപനിലയിൽ ചെറിയ ഒരു കുറവുണ്ടാകും. 43 മുതൽ 48 ഡി​ഗ്രി സെൽഷ്യസ് വരയൊകും താപനില. തിങ്കളാഴ്ച വൈകുന്നേരം വരെ ഈ അവസ്ഥ തുടരും. ഇതിന് ശേഷം ചൊവ്വാഴ്ചയോടെ താപനില വീണ്ടും 51 ഡി​ഗ്രി സെൽഷ്യസിലേക്ക് ഉയരും. വരണ്ട വടക്കുപടിഞ്ഞാറൻ കാറ്റ് വളരെ വേ​ഗത്തിൽ വീശുന്നതാണ് ഇതിന് കാരണം. അത് ആഴ്ചയുടെ അവസാനം വരെ നീളും. അടുത്തയാഴ്ച പൊടുക്കാറ്റിനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ വിദ​ഗ്ധൻ ഇസ്സ റമദാൻ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News