കുവൈത്തിൽ മയക്കുമരുന്നുമായി അഞ്ച് പ്രവാസികൾ അറസ്റ്റിൽ

  • 06/08/2022

കുവൈത്ത് സിറ്റി: വിവിധ തരത്തിലുള്ള മയക്കുമരുന്നുമായി അഞ്ച് പ്രവാസികളെ അറസ്റ്റ് ചെയ്ത് ക്രിമിനൽ സെക്യൂരിട്ടി വിഭാ​ഗം. ഈജിപ്ഷ്യൻ സ്വദേശികളാണ് പിടിയിലായിട്ടുള്ളത്. ഇവരിൽ നിന്ന് രണ്ട് കിലോ ഷാബു, കാൽ കിലോ ഹാഷിഷ്, 10 ട്രാമഡോൾ ടാബ്‍ലെറ്റുകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. പ്രവാസികൾക്കിടയിൽ ലഹരിമരുന്ന് ഉപയോ​ഗം നടക്കുന്നതായും ഷാബുവും കഞ്ചാവും ഉൾപ്പെടെ വിൽപ്പന നടക്കുന്നുണ്ടെന്നും അധികൃതർക്ക് വിവരം ലഭിച്ചിരുന്നു. ഇങ്ങനെയാണ് സാൽമിയയിൽ ലഹരിമരുന്ന് ഇടപാട് നടത്തുന്ന രണ്ട് ഈജിപ്ഷ്യൻ പ്രവാസികളെ കുറിച്ചുള്ള സൂചനകൾ ലഭിക്കുന്നത്.

ഇവർ വിതരണക്കാർ മാത്രമാണെന്നും ഈജിപ്തിൽ നിന്ന് തന്നെയാണ് മൂന്ന് പേരാണ് മയക്കിമരുന്ന് നൽകുന്നതെന്ന് ഇവരിൽ നിന്നാണ് നർക്കോട്ടിക്സ് വിഭാ​ഗത്തിന് വിവരം ലഭിച്ചു. ഇതോടെ ഇവരുടെ വീടുകളിൽ റെയ്ഡ് നടത്തുകയായിരുന്നു. ഇവിടെ നിന്നാണ് രണ്ട് കിലോ ഷാബു, കാൽ കിലോ ഹാഷിഷ്, 10 ട്രാമഡോൾ ടാബ്‍ലെറ്റുകൾ എന്നിവ പിടിച്ചെടുത്തിട്ടുള്ളത്. ഇത് വിൽക്കുന്നതിനായി കൈവശം വച്ചിരുന്നതാണെന്ന് പ്രവാസികൾ സമ്മതിച്ചിട്ടുണ്ട്. അഞ്ച് പേരെയും പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News