കുവൈത്തിൽ ട്രാഫിക്ക് പരിശോധന കടുപ്പിച്ചു; നാല് റീജിയണുകളിൽ ക്യാമ്പയിൻ

  • 06/08/2022

കുവൈത്ത് സിറ്റി: രാജ്യത്ത് ട്രാഫിക്ക് പരിശോധന കടുപ്പിച്ച് അധികൃതർ. ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക്ക് ആൻഡ് ഓപ്പറേഷൻസ് വിഭാ​ഗം നാല് മേഖലകളിലാണ് ക്യാമ്പയിൻ നടത്തിയത്. ഖൈത്താൻ, ഷുവൈക്ക് വ്യാവസായിക പ്രദേശം, കബ്ദ്, അൽ റഖ എന്നിവിടങ്ങളിൽ കർശന പരിശോധന നടന്നു. ഡ്രൈവിം​ഗ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചവരും റെസിഡൻസി നിയമലംഘകരും പരിശോധനയിൽ പിടിയിലായിട്ടുണ്ട്. പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രാലയത്തിന്റെ ചുമതല കൂടി വഹിക്കുന്ന ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ പ്രത്യേക നിർദേശപ്രകാരമാണ് പരിശോധന.

ഖൈത്താൻ മേഖലയിൽ മന്ത്രാലയത്തിന്റെ ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടർ സംഘടിപ്പിച്ച പരിശോധനയിൽ 800 നിയമലംഘനങ്ങൾ കണ്ടെത്തി. കൂടാതെ ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനങ്ങൾ ഓടിക്കുന്ന പ്രവാസികളെയും അറസ്റ്റ് ചെയ്തു. ഷുവൈക്കിലെ വർക്ക്ഷോപ്പുകളിലും ​ഗ്യാരേജുകളിലും നടന്ന പരിശോധനയിൽ 360 നിയമലംഘനങ്ങളാണ് പിടികൂടിയത്. അഞ്ച് വാഹനങ്ങൾ പിടിച്ചെടുത്തു. അൽ റഖയിൽ ആഖെ 85 നിയമലംഘനങ്ങളും കണ്ടെത്തി. കബ്ദിൽ നിന്ന് 100 വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. 940 നിയമലംഘനങ്ങളും കണ്ടെത്തി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News