നിയമലംഘനം: കുവൈത്തിൽ ഈ വർഷം അടച്ചുപൂട്ടിയത് 92 ബേസ്മെന്റുകൾ

  • 06/08/2022

കുവൈത്ത് സിറ്റി: ഈ വർഷം ആദ്യം മുതൽ എല്ലാ ഗവർണറേറ്റുകളിലും നടന്ന പരിശോധനകളിൽ നിക്ഷേപ ഭവന കെട്ടിടങ്ങളിൽ നിയമലംഘ പ്രവർത്തനത്തിന് 92 ബേസ്‌മെന്റുകൾ അടച്ചതായി ജനറൽ ഫയർ സർവീസ് പബ്ലിക്ക് റിലേഷൻസ് വിഭാ​ഗം അറിയിച്ചു. നിരവധി ബേസ്മെന്റുകൾ അടിച്ച് പൂട്ടുന്നതിന് മുമ്പായി നിയമലംഘനങ്ങൾ ഒഴിവാക്കാനുള്ള ക്രമീകരണങ്ങൾ വരുത്തിയിട്ടുമുണ്ട്. നിക്ഷേപ കെട്ടിടങ്ങളിൽ താമസിക്കുന്ന പൗരന്മാരും താമസക്കാരും പബ്ലിക് ഫയർ ബ്രിഗേഡുമായി സഹകരിക്കണമെന്ന് അധികൃതർ ആഹ്വാനം ചെയ്തു. 

കെട്ടിടങ്ങളിൽ, പ്രത്യേകിച്ച് ബേസ്‌മെന്റുകളിൽ, വാണിജ്യ സംഭരണം അല്ലെങ്കിൽ ക്രാഫ്റ്റ് വർക്ക് ഷോപ്പുകൾ പോലുള്ള ഏതെങ്കിലും ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യാനും അഡ്മിനിസ്ട്രേഷൻ ആവശ്യപ്പെട്ടു. എന്തെങ്കിലും ലംഘനങ്ങൾ ഉണ്ടായാൽ, പരാതികൾ അറിയിക്കുന്നതിനുള്ള 65914431 എന്ന നമ്പറിലെ വാട്ട്‌സ്ആപ്പ് സേവനത്തിലൂടെ ആശയവിനിമയം നടത്താമെന്നും അഡ്മിനിസ്ട്രേഷൻ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News