ഇലക്ട്രിക്ക് കാർ ചാർജിം​ഗ്; കുവൈത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് കമ്മിറ്റി

  • 06/08/2022

കുവൈത്ത് സിറ്റി: ഇലക്ട്രിക്ക് കാർ ചാർജിം​ഗിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് കമ്മിറ്റിക്ക് രൂപം നൽകാനള്ള തീരുമാനമെടുത്ത് വാണിജ്യ മന്ത്രി ഫഹദ് അൽ ഷരിയാൻ. പബ്ലിക്ക് അതോറിറ്റി ഫോർ ഇൻഡസ്ട്രിയിൽ ഒരു കമ്മിറ്റിക്ക് രൂപം നൽകാനാണ് മന്ത്രിതല നിർദേശം. ബന്ധപ്പെട്ട സർക്കാർ ഏജൻസികളിൽ നിന്നുള്ള അംഗത്വം ഉൾപ്പെടെ ഡയറക്ടർ ജനറൽ തലവനായുള്ള കമ്മിറ്റി രൂപീകരിക്കാനാണ് നിർദേശം. 

ഇലക്‌ട്രിക് ചാർജറുകളുടെ സ്ഥാനങ്ങൾക്കായി ഒരു റോഡ് മാപ്പ് സജ്ജീകരിക്കുക എന്നുള്ളതാണ് കമ്മിറ്റിയുടെ സുപ്രധാന ചുമതല. ഇലക്‌ട്രിസിറ്റി ഉള്ള കാർ ചാർജിംഗ് സ്റ്റേഷനുകൾക്ക് സാങ്കേതിക ആവശ്യകതകൾ ഒരുക്കുന്നതിന് പുറമേ, ഇലക്ട്രിക് കാറുകൾക്കായുള്ള അന്താരാഷ്ട്ര സവിശേഷതകളുടെ ഒരു ലിസ്റ്റ് തയാറാക്കുകയും വേണം. രൂപം കൊടുത്ത് ഒരു വർഷമായിരിക്കും കമ്മിറ്റിയുടെ പ്രവർത്തന കാലയളവ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News