ആർട്ടിക്കിൾ 18 വിസയിൽ ഉള്ള കുവൈറ്റ് പ്രവാസികൾക്ക് പുതിയ നിർബന്ധിത ആരോ​ഗ്യ ഇൻഷുറൻസ്

  • 07/08/2022

കുവൈത്ത് സിറ്റി: ഹെൽത്ത് ഇൻഷുറൻസ് ഹോസ്പിറ്റൽസ് കമ്പനി (ദമാൻ) കുവൈത്ത് മുനിസിപ്പാലിറ്റിയിലെ ഓർഗനൈസേഷൻ അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എഞ്ചിൻ മുഹമ്മദ് അൽ സൗബിയുമായി കൂടിക്കാഴ്ച നടത്തി. ദമാൻ ചെയർമാൻ മുത്തലാഖ് അൽ സനിയ, സിഇഒ താമർ അറബ് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. ആരോഗ്യമേഖലയെ പിന്തുണയ്ക്കുന്നതിലും ആരോഗ്യ പരിരക്ഷാ സൂചകങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളിൽ സംഭാവന ചെയ്യുന്നതിലും ദമാൻ വഹിക്കുന്ന പങ്കിനെക്കുറിച്ചാണ് യോ​ഗം ശ്രദ്ധ കേന്ദ്രീകരിച്ചത്.

കൂടാതെ, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന രണ്ട് മില്യൺ പ്രവാസികൾക്കും (ആർട്ടിക്കിൾ 18 വിസ) അവരുടെ കുടുംബങ്ങൾക്കും കമ്പനി പുതിയ നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് നൽകുമെന്നും റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്. പബ്ലിക്, പ്രൈവറ്റ് പാർട്ണർഷിപ്പ് (പിപിപി) സംവിധാനം കൊണ്ട് വന്ന മിഡിൽ ഈസ്റ്റിലെ ആദ്യത്തെ ഹെൽത്ത് കെയർ സ്ഥാപനമാണ് ദമാൻ. ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ എടുത്തിട്ടുള്ള വ്യക്തികളുടെ എണ്ണം നോക്കിയാൽ കുവൈത്തിലെ ഏറ്റവും വലിയ കമ്പനിയും ദമാനാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News