കുവൈത്തിൽ 50 വയസ് പിന്നിട്ടവർക്ക് കൊവിഡ് വാക്സിൻ നാലാം ഡോസ്; 16 സെന്ററുകളിൽ വിതരണം

  • 07/08/2022

കുവൈത്ത് സിറ്റി: കൊവിഡിനെതിരെയുള്ള വാക്സിനേഷൻ സേവനം നൽകുന്നതിന് എല്ലാ ആരോഗ്യ മേഖലകളിലും 16 ആരോഗ്യ കേന്ദ്രങ്ങൾക്ക് അംഗീകാരം നൽകി  ആരോഗ്യ മന്ത്രാലയം. ഈ കേന്ദ്രങ്ങളിൽ 2022 ഓഗസ്റ്റ് 10 മുതൽ വിതരണം ആരംഭിക്കും. ഞായറാഴ്ച മുതൽ വ്യാഴം വരെ ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതൽ രാത്രി എട്ട് വരെ വാക്സിൻ സ്വീകരിക്കാൻ എത്താവുന്നതാണ്. അഞ്ച് മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് ഒന്നും രണ്ടും ഡോസുകൾ, 12 മുതൽ 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് മൂന്നാമത്തെ ബൂസ്റ്റർ ഡോസ് , 50 വയസ് പിന്നിട്ടവർക്ക് നാലാമത്തെ ഡോസ് വാക്സിൻ എന്നിവ ഉപയോഗിച്ച് വാക്സിനേഷൻ സേവനങ്ങൾ നൽകുന്നതിനായി വെസ്റ്റ് മിഷ്‌റഫിലെ അബ്ദുൾ റഹ്മാൻ അൽ സായിദ് ഹെൽത്ത് സെന്ററിനെയാണ് മന്ത്രാലയം നിയോ​ഗിച്ചിട്ടുള്ളത്. 

മറ്റ് 15 കേന്ദ്രങ്ങളിൽ മോഡേണ വാക്‌സിൻ ഡോസുകൾ നൽകുമെന്നും വൃത്തങ്ങൾ പറഞ്ഞു. വിദേശത്ത് നിന്നുള്ള  കുടുംബങ്ങളുടെ തിരിച്ചുവരവിനെ അടിസ്ഥാനമാക്കി കൂടെയാണ് കേന്ദ്രങ്ങൾ അനുവദിക്കുന്നത്. കൂടാതെ, സെപ്റ്റംബർ പകുതിയോടെ സ്കൂൾ സീസൺ ആരംഭിക്കുന്നതിന് മുമ്പ് വാക്സിനേഷനിൽ വലിയ കുതിപ്പ് നേടാനാണ് ആരോ​ഗ്യ മന്ത്രാലയത്തിന്റെ പരിശ്രമങ്ങൾ.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News