വിലകൂടിയ വാച്ചുകളും ബാഗുകളും വാടകയ്ക്ക്; കുവൈത്തിൽ പുതിയ രീതിക്ക് വലിയ പ്രചാരം

  • 07/08/2022

കുവൈത്ത് സിറ്റി: പ്രമുഖ ബ്രാൻഡുകളുടെ വിലകൂടിയ ആക്സസറികളും വാച്ചുകളും മറ്റും വാടകയ്ക്ക് നൽകുന്ന രീതി കൂടുതൽ പ്രചാരത്തിലേക്ക്. ഇത്തരം വിലകൂടിയ വസ്തുക്കൾ വാങ്ങേണ്ട ആവശ്യമില്ലെന്നും പ്രത്യേക സമയത്തേക്കും അവസരങ്ങളിലും അവ വാടകയ്ക്ക് എടുത്ത് ഉപയോ​ഗിക്കാനുമുള്ള രീതിയാണ് ഇപ്പോഴുള്ളത്. വാച്ചുകൾ, വിലപിടിപ്പുള്ള ബാഗുകൾ തുടങ്ങിയ സാധനങ്ങൾ വാടകയ്‌ക്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വാഗ്‌ദാനം ചെയ്യുന്ന പരസ്യങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നു എന്നുള്ളത് ശ്രദ്ധേയമാണ്. 

സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിലും ആപ്ലിക്കേഷനുകളിലും കുറച്ച് അക്കൗണ്ടുകൾ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഈ ആശയം മുന്നോട്ട് വച്ചിരുന്നു. എന്നാൽ അതിന്റെ വ്യാപനം അടുത്തിടെ വർധിച്ചുവെന്നും ഈ സേവനങ്ങൾ നൽകുന്ന അക്കൗണ്ടുകളുടെ എണ്ണം കൂടിയെന്നുമാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വാച്ചുകളും ബാഗുകളും ഉൾപ്പെടെ സ്ത്രീകൾക്കാണ് ഏറ്റവും കൂടുതൽ സാധനങ്ങൾ വാടകയ്ക്ക് നൽകുന്നത് എന്നുള്ളത് ശ്രദ്ധേയമാണ്. ഏറ്റവും പുതിയ ഫാഷനുകൾ അനുസരിച്ച് നിശ്ചിത തുക വാടക നൽകി അവ ഉപയോ​ഗിക്കാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News