അനധികൃത പാർക്കിംഗ് സ്ഥലത്ത് പൊലീസ് വാഹനം നിര്‍ത്തിയിട്ടു; സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

  • 07/08/2022

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഭിന്നശേഷിക്കാർക്കായി നീക്കിവച്ചിരുന്ന പാര്‍ക്കിംഗ് സ്ഥലത്ത് പോലിസ് പെട്രോളിംഗ് വാഹനം പാർക്ക് ചെയ്ത സുരക്ഷാ ഉദ്യോഗസ്ഥനെതിരെ ആഭ്യന്തര മന്ത്രാലയത്തിന്‍റെ നടപടി . നേരത്തെ സംഭവത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അനധികൃത പാര്‍ക്കിംഗില്‍ പൊലീസ് വാഹനം നിര്‍ത്തിട്ടിരുന്ന ഉദ്യോഗസ്ഥനെ ആഭ്യന്തര മന്ത്രാലയം വിളിച്ചുവരുത്തുകയും ഉദ്യോഗസ്ഥനെതിരെ നടപടികള്‍ സ്വീകരിച്ചതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 

Related News