ജലീബ് ഷുവൈക്കിലെ മോശം റോഡുകൾ; വിശദീകരണവുമായി കുവൈത്ത് മുനസിപ്പാലിറ്റി

  • 07/08/2022

കുവൈത്ത് സിറ്റി: ജലീബ് അൽ ഷുവൈക്ക് പ്രദേശത്തിലേത് എന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങൾ പഴയതാണെന്ന് കുവൈത്ത് മുനസിപ്പാലിറ്റി അറിയിച്ചു. വളരെ മോശമായ അവസ്ഥയിലുള്ള റോഡുകളുടെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്. എന്നാൽ, ഈ ചിത്രങ്ങൾ വർഷങ്ങൾക്ക് മുമ്പ് പകർത്തിയതാണെന്നും ശുചിത്വ വിഭാ​ഗത്തിന്റെ മികച്ച പ്രവർത്തനങ്ങളിലൂടെ നിലവിൽ വളരെ മെച്ചപ്പെട്ട അവസ്ഥയിലാണ് ഈ പ്രദേശങ്ങൾ ഉള്ളതെന്ന് മുനസിപ്പാലിറ്റി വ്യക്തമാക്കി. മുനിസിപ്പാലിറ്റി നൽകുന്ന സേവനങ്ങളെക്കുറിച്ചുള്ള നിരീക്ഷണൾക്കും പരാതികൾക്കുമായി എടുത്തതോ പ്രസിദ്ധീകരിക്കുന്നതോ ആയ ഫോട്ടോകൾ, എല്ലാ ഗവർണറേറ്റുകളിലും കൈകാര്യം ചെയ്യാൻ അതിന്റെ ടീമുകൾക്കും സൂപ്പർവൈസറി ബോഡികളുമുണ്ടെന്നും വൃത്തങ്ങൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News