തിങ്കളാഴ്ച വരെ ഈർപ്പം തുടരും; താപനില 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ

  • 07/08/2022

കുവൈത്ത് സിറ്റി: രാജ്യത്ത് നാളെ  വരെ ഈർപ്പം തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ദിറാർ അൽ അലി പറഞ്ഞു. തിങ്കളാഴ്ച കാലാവസ്ഥ ഈർപ്പമുള്ളതായിരിക്കുമെന്നും തെക്കുകിഴക്കൻ കാറ്റു വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ അധികൃതര്‍ അറിയിച്ചു. അടുത്ത കുറച്ച് ദിവസങ്ങളിൽ കാലാവസ്ഥ വളരെ ചൂടായിരിക്കുമെന്നും താപനില 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ എത്തുമെന്നും ദിറാർ അൽ അലി  അറിയിച്ചു. 

Related News