കുവൈത്തിലേക്കുള്ള ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് നിരക്കുകൾ പ്രഖ്യാപിച്ചു

  • 07/08/2022

കുവൈറ്റ് സിറ്റി : യാത്രാ ടിക്കറ്റുകൾ ഒഴികെയുള്ള വീട്ടുജോലിക്കാരുടെ റിക്രൂട്ട്‌മെന്റിനുള്ള നിരക്കുകൾ നിർണ്ണയിക്കുന്ന മന്ത്രിതല തീരുമാനം വാണിജ്യ-വ്യവസായ മന്ത്രിയും സാമൂഹികകാര്യ, കമ്മ്യൂണിറ്റി വികസന മന്ത്രിയുമായ ഫഹദ് അൽ-ഷരിയാൻ  പുറപ്പെടുവിച്ചു.

ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നിരക്കുകൾ  നിശ്ചയിക്കുന്നത് സംബന്ധിച്ച് 2022 ലെ 103-ാം നമ്പർ തീരുമാനത്തിന് അനുസൃതമായി യാത്രാ ടിക്കറ്റ് ഒഴികെ ഫിലിപ്പീൻസിൽ നിന്ന് 850 ദിനാറും ഇന്ത്യ, ശ്രീലങ്ക, നേപ്പാൾ എന്നിവിടങ്ങളിൽ നിന്ന് 700 ദിനാറും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് 500 ദിനാറുമാണ് തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് നിരക്ക്  നിശ്ചയിച്ചിരിക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News