കുവൈത്തിൽ പ്രതിദിന കൊവിഡ് കേസുകൾ നൂറിന് താഴേക്ക് എത്തി, ആശ്വാസക്കണക്ക്

  • 08/08/2022

കുവൈത്ത് സിറ്റി: രാജ്യത്തെ കൊവിഡ് സാഹചര്യം കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിലേക്ക് എത്തിയെന്നുള്ള വിലയിരുത്തലുമായി ആരോ​ഗ്യ മന്ത്രാലയം. പ്രതിദിന കൊവിഡ് കേസുകളിലും തീവ്രപരിചരണ വിഭാ​ഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തിലുമെല്ലാം കുറവ് വന്നിട്ടുണ്ട്. നേരത്തെ, ഈ കണക്കുകളിൽ ചെറിയ വർധന വന്നത് ആശങ്കയായി മാറിയിരുന്നു. ജൂലൈ അവസാനത്തോടെ പ്രതിദിന കൊവിഡ് കേസുകൾ നൂറിന് താഴേക്ക് എത്തിയിട്ടുണ്ട്. ജൂലൈ 18ന് ഇത് 603 കേസുകളായിരുന്നു.

രാജ്യത്തെ രോ​ഗമുക്തി നിരക്ക് 0.4 ശതമാനം ഉയർന്ന് 99.4 ശതമാനത്തിലേക്ക് എത്തിയിട്ടുണ്ട്. ജുലൈ ആദ്യം തീവ്രപരിചരണ വിഭാ​ഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്ന കേസുകൾ ജൂലൈ ആദ്യം 10 ആയിരുന്നെങ്കിൽ, അത് അഞ്ചായി കുറഞ്ഞിട്ടുണ്ട്. സാമൂഹിക ബോധവത്കരണവും പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കാനുള്ള മുൻകൈയും വഴി നേടിയെടുത്ത സാമൂഹിക പ്രതിരോധശേഷി പ്രത്യാഘാതങ്ങളെ തരണം ചെയ്യുന്നതിൽ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്നുന്ന് ആരോ​ഗ്യ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News