വൈദ്യുതി ഉപയോ​ഗം കുവൈറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ

  • 08/08/2022

കുവൈത്ത് സിറ്റി: രാജ്യത്തെ വൈദ്യുതി ഉപയോ​ഗം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെന്ന് കണക്കുകൾ. ഇന്നലെ ആകെ 15,900 മെ​ഗാവാട്ട് ഉപയോ​ഗിച്ചെന്നാണ് ഇലക്ട്രിക്കൽ ഇൻഡക്സിൽ രേഖപ്പെടുത്തിയത്. ഇത് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണ്. ഇന്നലെ രാജ്യത്തെ താപനില ൪ 49 ഡി​ഗ്രി സെൽഷ്യസ് ആയിരുന്നു. താപനില ഉയരുന്ന സാഹചര്യത്തിൽ വൈദ്യുതി ഉപയോ​ഗവും അതിനൊപ്പം കുതിക്കുകയാണെന്നാണ് വൈദ്യുതി മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഈ വർധന മുൻകൂട്ടി പ്രതീക്ഷിച്ചത് തന്നെയാണ്.

താപനില ഏറ്റവും ഉയരുന്ന ഘടത്തിൽ വൈദ്യുതി ഉപയോ​ഗം 16,500 മെ​ഗാവാട്ട് വരെ ഉയർന്നേക്കുമെന്നാണ് കരുതുന്നതെന്ന് മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. താപനില ഉയർന്ന രീതിയിൽ തുടരുന്ന സെപ്റ്റംബർ അവസാനം വരെ ഇതിന് സാധ്യതയുണ്ട്. ഊർജം സംരക്ഷിക്കുന്നതിനും ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുന്നതിനുമാണ് മന്ത്രാലയം നിലവിൽ പരിശ്രമിച്ച് കൊണ്ടുരിക്കുന്നത്. മന്ത്രാലയത്തിന് 1,500 മുതൽ 2,000 മെഗാവാട്ട് വരെ കരുതൽ ശേഖരമുണ്ടെന്നും വൈദ്യുതി മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News